Thursday, 14 April 2016
Wednesday, 6 April 2016
Sunday, 3 April 2016
പ്രവാസി (Expatriate)
വസിക്കുവാൻ ഉപവസിച്ചവൻ,
വിപ്ലവം വലിച്ചെറിഞ്ഞവൻ,
വിതയ്ക്കുവാൻ വിധിച്ചവൻ,
വിയർപ്പിലമർന്നവൻ,
വസ്തുതയിലവനാണിവൻ.
വിപ്ലവം വലിച്ചെറിഞ്ഞവൻ,
വിതയ്ക്കുവാൻ വിധിച്ചവൻ,
വിയർപ്പിലമർന്നവൻ,
വസ്തുതയിലവനാണിവൻ.
പ്രവാസത്തിലേയ്ക്ക്..
ഇത് ജീവിച്ചിരിക്കുന്നവരോ, മരിച്ചുപോയവരുമായോ യാതൊരു ബന്ധവുമില്ല, സത്യം..#@!

+2 കഴിഞ്ഞു ഉപരിപഠനം ബംഗ്ലൂരിൽ വെച്ചായിരുന്നത് കൊണ്ട് നാട്ടുകാരോടും, ബന്ധുക്കളോടും പൊതുവേ അടുപ്പം കുറവായിരുന്നു.
MBA-യുടെ വെട്ടിത്തിളങ്ങുന്ന സെർട്ടിഫിക്കറ്റുമായി തെക്കു വടക്കു നടന്നിരുന്ന എനിക്ക് നാട്ടുകാരുടെയും, ബന്ധുക്കളുടെയും നിരന്തരമായ ചോദ്യങ്ങൾ അസഹ്യമായപ്പോൾ ഖത്തറിലെക്കൊരു വിസ എടുത്തു വിമാനം കയറേണ്ടി വന്നു.
അവിടെ പെങ്ങളുടെയും അളിയന്റെയും സൽകാരം നാടൻ കോഴിയായിരുന്ന എന്നെ ബ്രോയ് ലർ കോഴിയാക്കി മാറ്റി.
ജോലിയും നേടി തിരിച്ചു വിമാനമിറങ്ങിയ എന്നെ നാട്ടുകാരും, ബന്ധുക്കളും വിരുന്നു സൽക്കാരങ്ങളിൽ വിശിഷ്ടാതിധിയാക്കി മാറ്റി. ഞാൻ പൊതുസമൂഹത്തിൽ അംഗീകരിക്കപ്പെടുന്നുവെന്നും, അവർ എന്നിൽ അഭിമാനം കൊള്ളുന്നുവെന്നും ഞാൻ തിരിച്ചറിഞ്ഞു.
ദിവസങ്ങൾ ധാരാളം കടന്നു പോയി.
ഒരാഴ്ച കഴിഞ്ഞു 'വിസ' അയക്കാമെന്നു പറഞ്ഞ കമ്പനിയുടെ അഡ്രസ് പോലുമില്ല.
നാട്ടുകാരുടെയും, ബന്ധുക്കളുടെയും സ്നേഹപുഞ്ചിരിരികൾക്ക് മങ്ങലേറ്റു തുടങ്ങി.
ഞാൻ കാത്തിരിപ്പ് തുടർന്നു. ചിരിമുഖങ്ങളിൽ പതിയെ ചോദ്യങ്ങൾ വിടർന്നു.
എന്റെ കാര്യത്തിലുള്ള നാട്ടുകാരുടെയും, ബന്ധുക്കളുടെയും കരുതലും, വേവലാധിയും എന്നെ അത്ഭുതപ്പെടുത്തി.
ആഴ്ച മൂന്ന് കഴിഞ്ഞപ്പോൾ വിരുന്നു സൽക്കാരങ്ങൾ പണി മുടക്കാൻ തുടങ്ങി.ചോദ്യങ്ങളിൽ പരിഹാസച്ച്വയ തോന്നിയപ്പോൾ ഗതി കെട്ട് കമ്പനിയിലേക്ക് വിളിച്ച് കാര്യാം തിരക്കി. പിന്നെ, ദിവസങ്ങൾക്കകം 'വിസ' കിട്ടി.
ഒരിടവേളക്ക് ശേഷം വീണ്ടും വിരുന്നു സൽക്കാരങ്ങളിലെ വിശിഷ്ടാഥിതിക്കസേരകൾ എനിക്കായ് ഒഴിഞ്ഞു കിടന്നു. വിവാഹ മാർക്കെറ്റിൽ എന്റെ വിലെ റെക്കോർഡിലെത്തി.
ആഴ്ചകൾ വീണ്ടും കടന്നു പോയി. ഖത്തറിലേക്ക് തിരിച്ചു പോകാനുള്ള വിമാന ടിക്കറ്റ് ഇനിയും കമ്പനിയിൽ നിന്നു ലഭിക്കാത്തത് നാട്ടുകാരുടെയും, ബന്ധുക്കളുടെയും ഉറക്കം കെടുത്തി.
അവർ എന്നെ ഓർത്ത് ധാരാളം വേവലാതി പൂണ്ടു. അവരുടെ ചിന്തകളിൽ ഞാൻ മാത്രമായി. എന്റെ വിസ, എന്റെ ടിക്കറ്റ്, എന്റെ ജോലി, ഞാൻ.., ഞാൻ.., ഞാൻ......!
ഒരിടവേളക്ക് ശേഷം അവർ പതിവ് ചോദ്യങ്ങൾ ആവർത്തിച്ചു. ഞാൻ വീണ്ടും അസ്വസ്ഥനായി. ഇനി, എനിക്കും ഖത്തറിനും ഇടയിൽ ഒരു വിമാന ടിക്കറ്റിന്റെ അന്തരം മാത്രം.
ദിവസങ്ങൾ ആഴ്ചകളായി.., ആഴ്ചകൾ മാസങ്ങളും.
കാത്തിരിപ്പ് മാത്രം നീളുന്നു.
ഞാൻ വീണ്ടും കറുത്ത്, മെലിഞ്ഞ് പഴയ 'ഞാൻ' ആയി.
ഞാൻ പോലും മറന്നു തുടങ്ങിയ ആ പഴയ 'ഞാൻ'.
ദിവസങ്ങൾക്കകം അതു സംഭവിച്ചു.
ധിം...?@#$!
"ടിക്കറ്റ് കിട്ടി".
അങ്ങനെ, ആ ദിവസം വന്നെത്തി.
നാട്ടുകാരോടും, ബന്ധുക്കളോടും യാത്ര പറഞ്ഞും, കണ്ണീർ ചൊരിഞ്ഞും, കെട്ടിപ്പിടിച്ചും, പൊട്ടിക്കരഞ്ഞും അവിടെ നിന്നും യാത്രയാകുമ്പോൾ എന്റെ മനസ്സിൽ ഒന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്വാമി വിവേകാനന്തന്റെ പ്രശസ്തമായ ആ വാചകം.
"കേരളം ഒരു ഭ്രാന്താലയം".
Subscribe to:
Comments (Atom)


