വരും കൊല്ലങ്ങളിൽ,
കുറ്റബോധത്തിൻ,
നീറ്റലകറ്റാൻ,
ഇതിരിക്കട്ടെ നോട്ടാ,
ഇതീയ്യുള്ളവന്റൊരോട്ടാ..!
ബാല്യത്തിൽ മിത്രം,
ചവിട്ടിമെതിച്ചു,
കളിച്ചു മറിഞ്ഞു,
വിനോദവും ഉന്മാദവു,
മാഹാരവുമായി.
യൗവനത്തിൽ അയിത്തം,
തൊട്ടുകൂടായ്മയായ്,
ചെളിയും പൊടിയും,
അഴുക്കുമായ്.
വാർദ്ധക്യം കടന്നു,
മരണമടഞ്ഞതും,
തിരിച്ചറിഞ്ഞിടുന്നു,
നാമിരുവരുമൊന്നെന്ന്.