Friday, 3 April 2020

മനുഷ്യനും മണ്ണും (Man and Soil)















ബാല്യത്തിൽ മിത്രം, 
ചവിട്ടിമെതിച്ചു,
കളിച്ചു മറിഞ്ഞു,
വിനോദവും ഉന്മാദവു,
മാഹാരവുമായി.

യൗവനത്തിൽ അയിത്തം,
തൊട്ടുകൂടായ്മയായ്‌,
ചെളിയും പൊടിയും,
അഴുക്കുമായ്‌.

വാർദ്ധക്യം കടന്നു,
മരണമടഞ്ഞതും,
തിരിച്ചറിഞ്ഞിടുന്നു,
നാമിരുവരുമൊന്നെന്ന്. 

No comments:

Post a Comment