ചൈനയിലെ ഏതോ ഒരു കോണിൽ ഒരു പകർച്ചാരോഗം പടർന്നു പിടിക്കുന്നു.
അതുമൂലം ഒരുപാട് ആളുകൾ അവിടെ മരിച്ചുവീഴുന്നു.
മറ്റു വാർത്തകളെപ്പോലെ അതും നമ്മൾ വായിച്ചു തള്ളുന്നു.
പതിയെ രോഗം അതിർത്തികൾ കടന്നു മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കുന്നു.
ചൈനയെക്കാൾ കൂടുതൽ ആളുകൾ അവിടേയും മരിച്ചുവീഴുന്നു.
ലോകത്തിൻറെ എല്ലാ കോണിലുമുള്ള സാധാരണക്കാരേയും ഇത് ബാധിക്കുന്നു.
പൂമ്പാറ്റകളെപ്പോലെ പറന്നു നടന്നവരും, തിരക്കുകളിൽ ഊളിയിട്ടിരുന്നവരും ഒരൊറ്റ മുറിയുടെ നാലു ചുവരുകളിൽ ഒതുങ്ങിക്കൂടുന്നു.
നിർത്താതെ ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾ വഴിയരികിൽ വിശ്രമം കൊള്ളുന്നു.
തിങ്ങിനിറഞ്ഞിരുന്ന നഗരങ്ങൾ വിജനവും, നിശബ്ദവുമാവുന്നു.
മലിനമായ പരിസ്ഥിതിയും, മാലിന്യം നിറഞ്ഞ നദികളും ശുദ്ധീകരിക്കപ്പെടുന്നു.
ശുദ്ധവായുവും ശുദ്ധജലവും സുലഭമായപ്പോഴേക്കും മനുഷ്യൻ മാസ്കുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു.
രാജ്യാതിർത്തികൾക്ക് ഒരു രോഗത്തെയും പിടിച്ചു നിർത്താനോ, തടഞ്ഞുനിർത്താനോ സാധിക്കില്ലെന്ന് തിരിച്ചറിയുന്നു.
വാങ്ങിവെച്ച തോക്കുകളും ബോംബുകളും മിസൈലുകളുമൊന്നും ആരെയും രക്ഷിക്കില്ലെന്നു തിരിച്ചറിയുന്നു.
മനുഷ്യൻ വളരെ നിസ്സഹായനും, ദുർബലനുമാണെന്നും തിരിച്ചറിയുന്നു.
എന്നും ഒന്നിച്ചുണ്ടാകുമെന്നു പറഞ്ഞിരുന്ന ആത്മസുഹൃത്തുക്കൾ അകലം പാലിച്ചു അകറ്റിനിർത്തുന്നു.
മനുഷ്യന് അടിസ്ഥാനപരമായി വേണ്ടത് ഭക്ഷണവും വൈഫൈയും ആണെന്ന് തിരിച്ചറിയുന്നു.
കറുത്തവനെന്നും, വെളുത്തവനെന്നും, ദരിദ്രനെനെന്നും, സമ്പന്നനെനും, മേൽജാതിക്കാരനെന്നും, കീഴ്ജാതിക്കാരാണെന്നും, ഹിന്ദുവെന്നും, മുസ്ലിമെന്നും, ക്രിസ്ത്യാനിയെന്നുമുള്ള വേർതിരിവുകൾ നമുക്ക് മാത്രമാണെന്നും രോഗത്തിനില്ലെന്നും തിരിച്ചറിയുന്നു.

ഈ ലോകത്ത് ഇപ്പോൾ രണ്ട് തരം മനുഷ്യർ മാത്രമാണെന്നും,
ഒന്ന് പോസിറ്റീവും..,
മറ്റേത് നെഗറ്റീവുമാണെന്ന് തിരിച്ചറിയുന്നു.....!

No comments:
Post a Comment